ടോങ്ചാങ്- റി മിസൈൽ പരീക്ഷണ കേന്ദ്രം നശിപ്പിക്കാമെന്ന് ദക്ഷിണ കൊറിയയ്ക്കു ഉറപ്പ് നൽകി

By Sarath Surendran.21 09 2018

imran-azhar

 

പ്യോങ്യാങ്: ടോങ്ചാങ്- റി മിസൈൽ പരീക്ഷണ കേന്ദ്രം നശിപ്പിക്കാമെന്ന് ദക്ഷിണ കൊറിയയ്ക്കു ഉറപ്പ് നൽകി ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ. രാജ്യത്തെ സുപ്രധാനമായ പരീക്ഷണ കേന്ദ്രമാണ് ടോങ്ചാങ്- റി മിസൈൽ പരീക്ഷണ കേന്ദ്രം. യുഎസ് ഉൾപ്പെടെ ലോകരാജ്യങ്ങൾ ഇക്കാര്യത്തിൽ കിമ്മിനെ അഭിനന്ദനം അറിയിച്ച് രംഗത്തെത്തി.

 

സമാധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിയാണ് കൊറിയകൾ തമ്മിലുള്ള ഈ ഉറപ്പ്. അധികം വൈകാതെ തന്നെ ദക്ഷിണ കൊറിയ സന്ദർശിക്കുമെന്നും പ്രസിഡന്റ് മൂൺ ജേ ഇന്നിന് കിം ജോങ് ഉൻ അറിയിപ്പ് നൽകിയിട്ടുമുണ്ട്. എന്നാൽ കാര്യങ്ങൾ നന്നായി പോകുന്നുവെന്ന പ്രതീതി ഉണർത്തുന്നുവെങ്കിലും ഉത്തര കൊറിയയെ പൂര്‍ണമായും പല രാജ്യങ്ങളും വിശ്വാസത്തിലെടുക്കാൻ തയാറായിട്ടില്ല.

 

 

OTHER SECTIONS