ഒമിക്രോൺ വകഭേദം; കോവിഡിന്റെ മറ്റ് വകഭേദങ്ങളെക്കാൾ അപകടകാരിയാണെന്നതിന് തെളിവില്ല; ലോകാരോഗ്യ സംഘടന

By vidya.29 11 2021

imran-azhar

 

ജനീവ: കോവിഡിന്റെ ഒമിക്രോൺ വകഭേദം മറ്റു വകഭേദങ്ങളെ അപേക്ഷിച്ച് കൂടുതൽ വ്യാപനശേഷിയും അപകടകാരിയും ആണെന്നതിന് വ്യക്തമായ തെളിവ് ലഭിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന.

 

ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ പുതിയ വകഭേദമായ ഒമിക്രോൺ മറ്റുവകഭേദങ്ങളിൽ നിന്ന് വ്യത്യസ്തമാണെന്ന് സൂചിപ്പിക്കുന്നതിന് നിലവിൽ വിവരങ്ങളൊന്നുമില്ലയെന്നും ഡബ്ല്യു.എച്ച് പറയുന്നു.

 

പുതിയ ഒമിക്രോൺ വകഭേദം ലോകമെങ്ങും ആശങ്ക പടർത്തുന്നതിന് ഇടയിലാണ് ലോകാരോഗ്യ സംഘടനയുടെ വിശദീകരണം. ചില സർവകലാശലകൾ നടത്തിയ പ്രാഥമിക പഠനങ്ങൾ സൂചിപ്പിക്കുന്നത്.

 

എന്നാൽ ഒമിക്രോണിന്റെ പശ്ചാത്തലത്തിൽ ലോകരാജ്യങ്ങൾ യാത്രാനിയന്ത്രണം ഏർപ്പെടുത്തിയതിൽ കടുത്ത പ്രതിഷേധവുമായി ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ രാംഫോസ രംഗത്തെത്തി.

 

 

OTHER SECTIONS