പാ​രീ​സി​ലെ പ്ര​ശ​സ്ത​മാ​യ നോ​ട്ര​ഡാം ക​ത്തീ​ഡ്ര​ലി​ല്‍ വ​ന്‍ തീ​പ്പി​ടി​ത്തം

By anju.16 04 2019

imran-azhar

പാരീസ്: 850 വർഷത്തിലേറെ പഴക്കമുള്ള പാരീസിലെ പ്രശസ്തമായ നോട്രഡാം കത്തീഡ്രലില്‍ വന്‍ തീപിടിത്തം. പുനർനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടയിലാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക വിവരം. തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.സംഭവത്തെ തുടർന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍ രാജ്യത്തെ അഭിസംബോധന ചെയ്യാനിരുന്ന ടെലിവിഷൻ പരിപാടി മാറ്റിവച്ചതായി അറിയിച്ചു. വളരെയേറെ വിനോദസഞ്ചാരികള്‍ എത്തിച്ചേരുന്ന ടൂറിസ്റ്റ് കേന്ദ്രംകൂടിയാണ് നോട്രഡാം കത്തീഡ്രല്‍.അതേസമയം, തീപിടിത്തം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഫ്രാൻസിൽ നിരവധി പള്ളികൾക്കു നേരെ ആക്രമണം നടന്നിരുന്നു. ഇപ്പോഴത്തെ സംഭവം ഇതുമായി ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

OTHER SECTIONS