അ​രു​ണാ​ചലിൽ തീവ്രവാദി ആക്രമണത്തിൽ എംഎല്‍എയും മകനുമടക്കം 11 പേർ കൊല്ലപ്പെട്ടു

By Sooraj Surendran .21 05 2019

imran-azhar

 

 

ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ എംഎല്‍എയും മകനുമടക്കം 11 പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. തിറാപ്പ് ജില്ലയിലെ ബോഗാപാനിയിൽ‌ ഇന്ന് രാവിലെ 11.30ഓടെയാണ് തീവ്രവാദികൾ ആക്രമണം നടത്തിയത്. എൻഎസ്‌സിഎൻ(ഐഎം) തീവ്രവാദികളാണ്ആക്രമണത്തിന് പിന്നിൽ. ആക്രമണത്തിൽ കോണ്‍റാഡ് സാങ്മയുടെ നാഷണൽ പീപ്പിള്‍സ് പാര്‍ട്ടി എംഎൽഎയായ ടിരോങ് അബോയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തെ തുടർന്ന് പ്രദേശത്ത് അസം റൈഫിള്‍സ് തിരച്ചില്‍ ഊര്‍ജിതമാക്കി.അക്രമണത്തിനെതിരെ തക്കതായ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ്സിംഗിനോടും പ്രധാനമന്ത്രിയുടെ ഓഫീസിനോടും എൻപിപി ആവശ്യപ്പെട്ടു.എംഎൽഎക്ക് നേരത്തെ തീവ്രവാദികളുടെ ഭീഷണി ഉണ്ടായിരുന്നു. ഖോൻസ വെസ്റ്റ് മണ്ഡലത്തിലെ സിറ്റിംഗ് എംഎൽഎയാണ് തിരോംഗ്.

OTHER SECTIONS