എന്‍ആര്‍സി കേരളത്തില്‍ ആരെയും ദോഷകരമായി ബാധിക്കില്ല - പി എസ് ശ്രീധരന്‍ പിള്ള

By online desk .19 01 2020

imran-azhar


തിരുവനന്തപുരം: കേരളത്തിന്റെ ഇന്നത്തെ പോക്ക് ആര്‍ക്കും ഗുണകരമല്ലെ പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ വിമര്‍ശിച്ച് മിസോറാം ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള. ശ്രീധരന്‍ എന്‍ആര്‍സിയുമായി ബന്ധപ്പെട്ട് കുറ്റകരമായ മൗനവും വയലന്‍സും കേരളത്തില്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ എന്‍ആര്‍സി കേരളത്തില്‍ ആരെയും ദോഷകരമായി ബാധിക്കില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

 

സംസ്ഥാനത്ത് ഇപ്പോള്‍ നടക്കുന്നത് അനാവശ്യ വിവാദങ്ങളാണ്. സംസ്ഥാനത്തെ ഭരണപക്ഷവും യു ഡി എഫുമാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണറെ ഒഴിവാക്കണമെന്ന് രാഷ്ടീയ പാര്‍ട്ടികളുടെ നിര്‍ദേശം ഭരണഘടനാ വിരുദ്ധമാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.


സുപ്രീംകോടതിയെ സമീപിക്കുന്നതിന് മുമ്പ് സംസ്ഥാന സര്‍ക്കാര്‍ ഗവര്‍ണറെ അറിയിക്കണമായിരുന്നുഎന്ന വാദം അദ്ദേഹമുന്നയിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത് ഗുരുതര ചട്ടലംഘനമാണ്. ഗവര്‍ണര്‍ വിവാദങ്ങളുണ്ടാക്കുന്നു എന്ന മട്ടില്‍ ഉയര്‍ന്ന വരുന്ന വിമര്‍ശനങ്ങള്‍ ശരിയല്ല എന്നും അദ്ദേഹം പറഞ്ഞു.

 

OTHER SECTIONS