എ​ൻ​എ​സ് യു​ഐ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് രാ​ജി​വ​ച്ചു

By Sooraj Surendran.16 10 2018

imran-azhar

 

 

ന്യൂ ഡൽഹി: ലൈംഗികാരോപണത്തെ തുടർന്ന് കോണ്‍ഗ്രസ് വിദ്യാർഥി സംഘടനയായ എൻഎസ് യുഐയുടെ ദേശീയ പ്രസിഡന്‍റ് ഫൈറോസ് ഖാൻ രാജിവച്ചു. ഛത്തീസ്ഗഡിലുള്ള യുവതിയാണ് ഫൈറോസ് ഖാനെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്.

 

യുവതിയുടെ പരാതിയിൽ പറയുന്നത് സംഘടനാ കാര്യങ്ങൾക്കെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് യുവതികളെ ലൈംഗികമായി ഉപയോഗിച്ചുവെന്നാണ്. സംഭവത്തിൽ യുവതി പാർട്ടിയിലും പോലീസിനും പരാതി നൽകിയിരുന്നു.

 

അതേസമയം ആരോപണങ്ങൾ തള്ളിക്കളഞ്ഞ ഫൈറോസ് ഖാൻ പാർട്ടിയുടെ പ്രതിച്ഛായ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് രാജിവെച്ചതെന്നും പറഞ്ഞു.യുവതി ഫൈറോസ് ഖാനെതിരെ നടപടി ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി അടക്കമുള്ള പാർട്ടിയിലെ ഉയർന്ന നേതാക്കളെ സമീപിച്ചിരുന്നു.

OTHER SECTIONS