നീതി കിട്ടാൻ ഏതന്വേഷണത്തിനും ഞാൻ തയ്യാറാണ്, ബിഷപ്പ് തയ്യാറാകുമോ എന്ന് കന്യാസ്ത്രീ

By Anju N P.17 Jul, 2018

imran-azhar


കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോയെ വെട്ടിലാക്കിയിരിക്കുകയാണ് കുറവിലങ്ങാട്ടെ കന്യാസ്ത്രീയുടെ ചോദ്യങ്ങള്‍.
എനിക്ക് നീതിലഭിക്കണം, ഏത് അന്വേഷണത്തിനും ഞാന്‍ തയ്യാറാണ്, ബിഷപ്പ് ഫ്രാങ്കോയും അതിന് തയ്യാറാവുമോ' കന്യാസ്ത്രീ ചോദിക്കുന്നു.

 

2016ല്‍ കന്യാസ്ത്രീയുടെ അടുത്ത ബന്ധുവായ സ്ത്രീയുടെ ആരോപണം ഉയര്‍ത്തിക്കാട്ടി ഭീഷണിപ്പെടുത്തി കന്യാസ്ത്രീയുടെ വായടപ്പിക്കാനായിരുന്നു ബിഷപ്പിന്റെ ശ്രമം. എന്നാല്‍ ഇത് നടന്നില്ല. തന്റെ ഭര്‍ത്താവുമായി കന്യാസ്ത്രീക്ക് അവിഹിതബന്ധം ഉണ്ടെന്ന് ആരോപിച്ച് ഒരു സ്ത്രീ നല്കിയ കത്തിനുമേല്‍ നടപടിയെടുക്കാതെ മദര്‍ ജനറാള്‍ സി. റജീന പൂഴ്ത്തിവെച്ചതെന്തിനെന്ന് കന്യാസ്ത്രീ ചോദിക്കുന്നു.

 

'തന്റെ കീഴിലുള്ള കന്യാസ്ത്രീക്ക് സ്വഭാവദൂഷ്യമുണ്ടായാല്‍ നടപടി എടുക്കുകയല്ലേ വേണ്ടത്. അതിനുപകരം ഒന്നരവര്‍ഷത്തിനുശേഷമാണ് വിശദീകരണം ആവശ്യപ്പെട്ടത്' - കുറവിലങ്ങാട്ട് കന്യാസ്ത്രീക്ക് ഒപ്പമുള്ള അഞ്ച് കന്യാസ്ത്രീകളിലൊരാളായ സി. അനുപമ ചോദിക്കുന്നു.

 

സഭയിലെ പത്ത് കേന്ദ്രങ്ങളില്‍ പരാതി നല്‍കി. പിന്നെ മാര്‍പ്പാപ്പയ്ക്കും. ഒടുവില്‍ മറുപടി കിട്ടാതായപ്പോള്‍ റോമിന്റെ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പെട്രോ പരോളിനും കത്തയച്ചു. മറുപടി ഒന്നും ഉണ്ടാകില്ലെന്ന് ഉറപ്പായതോടെയാണ് പോലീസില്‍ പരാതിപ്പെട്ടത്. ഒരു സ്ത്രീ ഉന്നയിച്ച ആരോപണത്തെ തുടര്‍ന്ന് മഠത്തിന്റെ സുപ്പീരിയര്‍ ഷിപ്പില്‍ നിന്നും കേരളത്തിലെ മൂന്ന മഠങ്ങളുടെ ഇന്‍ചാര്‍ജ് പദവിയില്‍ നിന്നും കന്യാസ്ത്രീയെ പുറത്താക്കി. എന്നാല്‍ ഇത്രയും ആരോപണം ഉയര്‍ന്നിട്ടും ബിഷപ്പിനെതിരെയാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും സിസ്റ്റര്‍ ജോസഫിന്‍ പറഞ്ഞു.

 

OTHER SECTIONS