വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; മലയാളി നഴ്‌സിന്റെ പരാതിയില്‍ കോട്ടയം സ്വദേശി അറസ്റ്റില്‍

By Vidyalekshmi.02 09 2021

imran-azhar

 

ന്യൂഡൽഹി: ലൈംഗികചൂഷണം ചെയ്‌തെന്ന പരാതിയിൽ മലയാളി നഴ്സിന്റെ പരാതിയിൽ കോട്ടയം സ്വദേശിയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ സഹപ്രവർത്തകനായ ഗ്രീനു ജോർജ് എന്ന യുവാവാണ് അറസ്റ്റിലായത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്.

 

2015 മേയിൽ താമസസ്ഥലത്തു വച്ചു ശീതളപാനീയത്തിൽ ലഹരിമരുന്നു കലർത്തി മയക്കി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നും താൻ ബഹളം വച്ചപ്പോൾ യുവാവ് പിന്മാറിയെന്നും പരാതിയിൽ പറയുന്നു.പിന്നീട് ഓഗസ്റ്റിൽ ചണ്ഡിഗഡിൽ വച്ചും പീഡിപ്പിക്കാൻ ശ്രമം നടത്തി.

 

ഇതിനിടെ തന്റെ അശ്ലീല ചിത്രങ്ങൾ ഇതിനിടെ പകർത്തിയെന്നും യുവതി വ്യക്തമാക്കി. യുവാവ് തന്നെ പീഡിപ്പിച്ചുവെന്നും വിവാഹം കഴിക്കണമെന്നുള്ള ആവശ്യം തള്ളിയെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.

 

 

 

OTHER SECTIONS