ഒ. പനീർശെൽവം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

By BINDU PP.13 Aug, 2017

imran-azhar

 

 


ന്യൂഡൽഹി: തമിഴ്നാട് മുൻ മുഖ്യമന്ത്രി ഒ. പനീർശെൽവം തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. അണ്ണാ ഡിഎംകെയിലെ ഇരു വിഭാഗങ്ങളും തമ്മിലുള്ള ലയനം സംബന്ധിച്ച് ചർച്ചകൾ ഊർജിതമായ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുമായി പനീർശെൽവം കൂടിക്കാഴ്ച നടത്തുന്നത്.അണ്ണാ ഡിഎംകെയിലെ ഇരുവിഭാഗങ്ങളും ലയിച്ച് എൻഡിഎയുടെ ഭാഗമാകുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. വെള്ളിയാഴ്ച തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിയും നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

OTHER SECTIONS