പ്രമുഖ സിനിമ-സീരിയൽ നടൻ ഓച്ചിറ ഗീതാ സലാം അന്തരിച്ചു

By Sooraj Surendran .19 12 2018

imran-azhar

 

 

ആലപ്പുഴ: മലയാള സിനിമ-നാടക-സീരിയൽ മേഖലയിൽ സജീവ സാന്നിധ്യമായിരുന്ന പ്രമുഖ നടൻ ഓച്ചിറ ഗീതാ സലാം അന്തരിച്ചു. ഇന്ന് വൈകുന്നേരം നാലരയോടെയാണ് അന്ത്യം. ശ്വാസതടസം കാരണം പത്ത് ദിവസമായി വണ്ടാനം മെഡിക്കല്‍ കോളേജിലെ എംഡി - ഐസിയുവില്‍ ചികിത്സയിലായിരുന്നു ഗീതാ സലാം. നിരവധി ചിത്രങ്ങളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് ഗീതാ സലാം. കൊച്ചി രാജാവ്, ഈ പറക്കും തളിക, ഗ്രാമഫോണ്‍, എന്റെ വീട് അപ്പൂന്റേം, തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

OTHER SECTIONS