നീറ്റ് പരീക്ഷയില്‍ പുതുചരിത്രം..! ഒഡീഷ വിദ്യാര്‍ഥിക്ക് ഫുള്‍ മാര്‍ക്ക്

By Web Desk.17 10 2020

imran-azhar

 

 

ജയ്പൂര്‍: നീറ്റ് പരീക്ഷയില്‍ 100 ശതമാനം മാര്‍ക്കുമായി ഒഡീഷ വിദ്യാര്‍ഥി. 18കാരന്‍ സോയിബ് അഫ്താബാണ് 720ല്‍ 720 മാക്കും സ്വന്തമാക്കി മെഡിക്കല്‍ ബിരുദപഠനത്തിന് അര്‍ഹതനേടിയത്. മെഡിക്കല്‍ പഠനത്തിന് ശേഷം കാര്‍ഡിയാക് സര്‍ജനാവണമെന്നാണ് ആഗ്രഹമെന്ന് അഫ്താബ് പറഞ്ഞു. ലോക്ഡൗണിന്റെ സമ്മര്‍ദങ്ങള്‍ക്കിടയിലും കഠിനമായി പരിശ്രമിച്ചതാണ് വിജയിത്തിലേക്ക് നയിച്ചതെന്നും അഫ്താബ് പറഞ്ഞു.രാജസ്ഥാനിലെ കോട്ടയിലാണ് അഫ്താബ് കോച്ചിങ്ങിന് പോയിരുന്നത്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ പല വിദ്യാര്‍ഥികളും കോട്ടയില്‍ നിന്ന് സ്വദേശങ്ങളിലേക്ക് മടങ്ങി. എന്നാല്‍, അമ്മക്കും സഹോദരിക്കുമൊപ്പം കോട്ടയില്‍ നിന്ന് പഠിച്ച അഫ്താബ് പരീക്ഷയില്‍ മികച്ച നേട്ടം കൈവരിക്കുകയായിരുന്നു.

 

OTHER SECTIONS