കുടിശ്ശിക ബാക്കി; എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് ഇന്ധനം നല്‍കുന്നത് നിര്‍ത്തിവെച്ച് എണ്ണക്കമ്പനികള്‍

By mathew.23 08 2019

imran-azhar

 

ന്യൂഡല്‍ഹി: കുടിശ്ശിക ബാക്കിയുള്ളതിനാല്‍ എയര്‍ ഇന്ത്യക്ക് ഇന്ധനം നല്‍കുന്നത് നിര്‍ത്തിവെച്ച് എണ്ണക്കമ്പനികള്‍. ആറ് വിമാനത്താവളങ്ങളിലാണ് എയര്‍ ഇന്ത്യയ്ക്ക് ഇന്ധനം നല്‍കാതിരുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് എണ്ണക്കമ്പനികള്‍ കടുത്ത നിലപാട് സ്വീകരിച്ചത്.

കൊച്ചി, വിശാഖപട്ടണം, മൊഹാലി, റാഞ്ചി, പുണെ, പട്ന എന്നീ വിമാനത്താവളങ്ങളിലാണ് ഇന്ധന വിതരണം നിര്‍ത്തിവെച്ചിരിക്കുന്നത്. അതിനിടെ, എയര്‍ ഇന്ത്യയുടെ വിമാന സര്‍വീസുകള്‍ സാധാരണ നിലയില്‍ തന്നെ തുടരുന്നുവെന്നും എണ്ണക്കമ്പനികളുടെ നിലപാട് സര്‍വീസുകളെ ബാധിച്ചിട്ടില്ലെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ഈ സാമ്പത്തിക വര്‍ഷത്തില്‍ എയര്‍ ഇന്ത്യയുടെ സാമ്പത്തിക നില മെച്ചപ്പെട്ടിട്ടുണ്ടെന്നും ശുഭപ്രതീക്ഷയോടെയാണ് കമ്പനി നീങ്ങുന്നതെന്നും എയര്‍ ഇന്ത്യ വക്താവ് വ്യക്തമാക്കി.