കൊല്ലത്ത് കടലിനടിയില്‍ ഇന്ധന സാന്നിധ്യമെന്ന് സൂചന; കണ്ടെത്തിയാന്‍ വന്‍ നേട്ടം

By Shyma Mohan.22 09 2022

imran-azhar

 

കൊല്ലം: തീരത്തുനിന്ന് 20 നോട്ടിക്കല്‍ മൈല്‍ ആഴക്കടലില്‍ ഇന്ധന പര്യവേക്ഷണത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. ദ്രവ, വാതക ഇന്ധനങ്ങളുടെ സാന്നിധ്യം തേടിയാണ് പര്യവേക്ഷണം.

 

കൂറ്റന്‍ കപ്പലുകളും ടഗുകളും ഉപയോഗിച്ച് ഏകദേശം രണ്ടുമാസക്കാലം നീണ്ടുനില്‍ക്കുന്ന പര്യവേക്ഷണമാണ് ലക്ഷ്യമിടുന്നത്. കൊല്ലം മുതല്‍ കന്യാകുമാരി വരെയുള്ള ഭാഗത്താണ് പര്യവേക്ഷണം നടത്തുന്നത്. ഇന്ധന സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് നീക്കം. ഇന്ധന സാന്നിധ്യം സ്ഥിരീകരിച്ചാല്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെ ഖനനം ആരംഭിക്കും. അതേസമയം ഭീമമായ അളവില്‍ ഇന്ധന സാന്നിധ്യമുണ്ടെങ്കിലേ ഖനനത്തിന് സാധ്യതയുള്ളൂ.

 

ഇന്ധനസാന്നിധ്യം കണ്ടെത്തിയാല്‍ കൊല്ലം പോര്‍ട്ടിന് വന്‍ നേട്ടമായിരിക്കും. കണ്ടെത്തുന്ന ഇന്ധനം ഖനനം ചെയ്ത് സംസ്‌കരണത്തിനായി കൊണ്ടുപോകുന്നത് കൊല്ലം പോര്‍ട്ട് കേന്ദ്രീകരിച്ചായിരിക്കും. കൊല്ലം പോര്‍ട്ട് കേന്ദ്രീകരിച്ച് സ്ഥിരം ചരക്കുനീക്കത്തിനും തൊഴിലവസരങ്ങള്‍ക്കും വന്‍ സാധ്യതയാണുള്ളത്.

 

OTHER SECTIONS