ഓഖി: മുന്നറിയിപ്പ് 29ന് നല്‍കിയിരുന്നെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്

By praveen prasannan.19 Dec, 2017

imran-azhar

ന്യൂഡല്‍ഹി: ഓഖി ചുഴലിക്കാറ്റ് മുന്നറിയിപ്പ് നവംബര്‍ 29ന് കേരള ചീഫ് സെക്രട്ടറിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കിയിരുന്നെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതില്‍ നിന്നും വ്യത്യസ്തമാണ് പ്രധാനമന്ത്രിയുടെ ഓഫീസിന്‍റെ അറിയിപ്പ്.

മുഖ്യമന്ത്രി പറഞ്ഞത് മുപ്പതാം തീയതി ഉച്ചയ്ക്കാണ് മുന്നറിയിപ്പ് കിട്ടിയതെന്നാണ്. ചൊവ്വാഴ്ച കേരളത്തിലെത്തുന്ന പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ചുള്ള വാര്‍ത്താക്കുറിപ്പിലാണ് ഈ വിവരമുള്ളത്.

ചൊവ്വാഴ്ച പൂന്തുറ സെന്‍റ് തോമസ് സ്കൂളീല്‍ പ്രധാനമന്ത്രി മല്‍സ്യത്തൊഴിലാളികള്‍ക്കൊപ്പം പത്ത് മിനിട്ട് ചെലവഴിക്കും. തീര പ്രദേശങ്ങള്‍ സന്ദര്‍ശിക്കേണ്ടതില്ലെന്നാണ് തീരുമാനിച്ചിരുന്നതെങ്കിലും കുമ്മനം രാജശേഖരന്‍ അടക്കമുള്ള നേതാക്കളുടെ അഭ്യര്‍ത്ഥന പ്രകാരം ദുരിതബാധിത മേഖല സന്ദര്‍ശിക്കാന്‍ സമ്മതിക്കുകയായിരുന്നു.

ലക്ഷദ്വീപ് സന്ദര്‍ശിച്ച ശേഷമാകും മോദി തിരുവനന്തപുരത്തെത്തുക. ഉച്ചയ്ക്ക് 1.50ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന മോദി കന്യാകുമാരിയിലേക്ക് പോകും. അവിടെ ദുരിത ബാധിത പ്രദേശം സന്ദര്‍ശിച്ച ശേഷം വൈകിട്ട് 4.45ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ മടങ്ങിയെത്തും.

 

OTHER SECTIONS