ഓഖി: കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയം കളിച്ചെന്ന് പിണറായി

By praveen prasannan.07 Dec, 2017

imran-azhar


കണ്ണൂര്‍: ഓഖി ചുഴലിക്കാറ്റ് പ്രശ്നത്തില്‍ കേന്ദ്രം രാഷ്ട്രീയം കളിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തമിഴ്നാട് മുഖ്യമന്ത്രിയെ വിളിച്ച പ്രധാനമന്ത്രി തന്നോട് സംസാരിക്കാതിരുന്നത് സംസ്ഥാനത്ത് ഇടതുസര്‍ക്കാരായതിനാലാണ്.

തമിഴ്നാട്ടിലെ മുഖ്യമന്ത്രിയെ വിളിച്ച് പ്രധാനമന്ത്രി സംസാരിച്ചു. കേരളത്തിലെ മുഖ്യമന്തിയെ വിളിച്ചില്ല. ഇടത് സര്‍ക്കാരിനോട് കേന്ദ്രം സ്വീകരിക്കുന്ന സമീപനത്തിന്‍റെ ഭാഗമാണിത്~ പിണറായി കുറ്റപെടുത്തി.

മുഖ്യമന്തിയല്ലാതിരുന്ന കാലത്തും പല സ്ഥലങ്ങളിലും പോയിട്ടുണ്ട്. ബുള്ളറ്റ് പ്രൂഫ് കാര്‍ തനിക്ക് വേണ്ടി വാങ്ങിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകളാണ് സര്‍ക്കാരിനെതിരെ പ്രചരിച്ചത്.

 

 

OTHER SECTIONS