ഓഖി ദുരന്തബാധിതർക്ക് സർക്കാർ പ്രഖ്യാപിച്ച സ്പെഷ്യൽ പാക്കേജ് തള്ളി ലത്തീന്‍ സഭ

By BINDU PP .07 Dec, 2017

imran-azhar

 


തിരുവനന്തപുരം: ഓഖി ദുരന്തബാധിതർക്ക് സർക്കാർ പ്രഖ്യാപിച്ച സ്പെഷ്യൽ പാക്കേജ് തള്ളി ലത്തീന്‍ സഭ. പക്കേജ് മത്സ്യതൊഴിലാളികളെ അപഹസിക്കുന്നതാണെന്നും പാക്കേജ് അംഗീകരിക്കാനാകില്ലെന്നും ലത്തീന്‍ രൂപതാ വികാരി യൂജിന്‍ പെരേര അഭിപ്രായപ്പെട്ടു. പാക്കേജ് പുന:പ്പരിശോധിക്കണമെന്ന് സഭ ആവശ്യപ്പെട്ടു.പാക്കേജ് തിരുത്തിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം തുടങ്ങുമെന്ന് യൂജിന്‍ പെരേര മുന്നറിയിപ്പ് നല്‍കി. പാക്കേജ് സര്‍ക്കാര്‍ പുന:പ്പരിശോധിക്കണം. ഇല്ലെങ്കില്‍ സഭ ശക്തമായ പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകും. ഇത് തിരുവനന്തപുരത്ത് മാത്രം ഒതുങ്ങി നില്‍ക്കില്ല. സംസ്ഥാന വ്യാപകമായി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കും.

OTHER SECTIONS