ഓ​ഖി ദുരന്തം: മ​രിച്ചവരുടെ മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന

By BINDU PP .07 Dec, 2017

imran-azhar

 

 

തിരുവനന്തപുരം: ഓഖി ദുരന്തത്തിൽപ്പെട്ട് മരിച്ചവരുടെ മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തും. ഇതിനുള്ള നടപടികൾ സർക്കാർ ആരംഭിച്ചു. വലിയതുറ, പൂന്തുറ, വിഴിഞ്ഞം, അടിമലത്തുറ എന്നീ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ഇന്ന് രക്തസാംപിളുകൾ പരിശോധിക്കും. രക്തസാംപിളുകൾ നൽകാനായി നിരവധി പേരാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ രാവിലെ മുതൽ എത്തിയത്.ഒൻപത് മൃതദേഹങ്ങളാണ് ഇനിയും തിരിച്ചറിയാനുള്ളത്. അതിനാലാണ് ഡിഎൻഎ പരിശോധന നടത്തുന്നത്. ഇതുവഴി തിരിച്ചറിയാൻ കഴിയാത്ത മൃതദേഹങ്ങൾ ആരുടേതാണെന്ന് മനസിലാക്കാൻ സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. തിരുവനന്തപുരം മെഡിക്കൽ കോളജാശുപത്രി മോർച്ചറി, ജനറൽ ആശുപത്രി മോർച്ചറി എന്നിവിടങ്ങളിലാണ് മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത്.

OTHER SECTIONS