വൃദ്ധ ദമ്പതികള്‍ വീടിനുള്ളില്‍ കൊല്ലപ്പെട്ട സംഭവം; പതി പൊലീസ് പിടിയില്‍

By Anju.13 Sep, 2017

imran-azhar

 

പാലക്കാട് കോട്ടായിയില്‍ തോലന്നൂരില്‍ വൃദ്ധ ദമ്പതികള്‍ വീടിനുള്ളില്‍ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതി പാലീസ് പിടിയില്‍.എറണാകുളംപറവൂര്‍ സ്വദേശി സുദര്‍ശനനാണ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. പുളയ്ക്കല്‍ പറമ്പില്‍ സ്വാമിനാഥന്‍ (72), ഭാര്യ പ്രേമകുമാരി(62) എന്നിവരെയാണ് വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സ്വാമിനാഥനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിലും പ്രേമകുമാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയിലുമാണ് കണ്ടെത്തിയത്.


കഴിഞ്ഞദിവസം രാത്രിയിലാണ് കൊലനടന്നത്. ജീവന് ഭീഷണിയുള്ളതായി കാണിച്ച് സ്വാമിനാഥന്‍ ഒരാഴ്ചമുമ്പ് പരാതി നല്‍കിയിരുന്നുവെങ്കിലും ഇതില്‍ കാര്യമായ അന്വേഷണം നടന്നിരുന്നില്ല. സ്വാമിനാഥനും ഭാര്യ പ്രേമ കുമാരിക്കും രണ്ട് ആണ്‍മക്കളും ഒരു മകളും ഉണ്ട്. കൊല നടക്കുന്ന സമയത്ത് ഇവരാരും വീട്ടില്‍ ഉണ്ടായിരുന്നില്ല. ഒരു മകന്‍ വിദേശത്താണ്.

OTHER SECTIONS