55ഓളം പീഡനങ്ങൾ നടത്തിയ വിഡിയോഗ്രാഫർക്ക് 30 വർഷം വരെ കഠിന തടവ്

By Sooraj S .10 Sep, 2018

imran-azhar

 

 

പോർട്ട്ലാൻഡ്: 37 വയസിനിടെ 55ഓളം ലൈംഗികാതിക്രമങ്ങൾ നടത്തിയ വിഡിയോഗ്രാഫർ തോമസ് വാൾട്ടർ ഒളിവർക്കാണ് 30 വർഷം തടവ് ശിക്ഷക്ക് വിധിച്ചു. നിരവധി സ്ത്രീകളെയാണ് ഇയാൾ പീഡനത്തിന് വിധേയമാക്കിയത്. ഒളിവറിന്റെ ബന്ധുക്കളും സ്ത്രീകളും അടക്കം നിരവധി പേരാണ് പരാതിയുമായി രംഗത്തെത്തിയത്. ഒളിവർ പ്രശസ്തനായ ഒരു വിഡിയോഗ്രാഫറാണ്. കൂടുതലും കുട്ടികളെയാണ് ഒളിവർ പീഡനത്തിന് ഇരയാക്കിയത്. നിരവധി പേർ പരാതിയുമായി രംഗത്തെത്തിയതോടെ ഇയാൾക്കെതിരെ അന്വേഷണം തുടരുമെന്ന് ഡിക്ടക്ടീവ് ഏജന്‍സി വ്യക്തമാക്കി. ലൈംഗികാതിക്രമ നിയമപ്രകാരം ഫസ്റ്റ് ഡിഗ്രി ചാര്‍ജുകള്‍ ചുമത്തിയാണു പോലീസ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഹോട്ടൽ മുറികളിലും മറ്റ് പലയിടങ്ങളിലുമായാണ് ഒളിവർ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കിയത്.

OTHER SECTIONS