ഒമാനിൽ വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം

By BINDU PP .13 May, 2018

imran-azhar

 

 


ഒമാൻ ; ഒമാനിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു. കാറും ട്രെയ്ലറും കൂട്ടിയിടിച്ചാണ് മലയാളി യുവാവിന്റെ ദാരുണാന്ത്യം. തിരുവനന്തപുരം സ്വദേശിയാണ് മരണപ്പെട്ടത്. തുഷാര്‍ നടേശനാണ്(31) മസ്‌കത്ത് – സൂര്‍ റോഡിലുണ്ടായ അപകടത്തില്‍ മരിച്ചത്. ഇന്ന് രാവിലെ 11 മണിക്കാണ് അപകടമുണ്ടായത്.അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായി തകര്‍ന്നു.സംഭവസ്ഥലത്ത് വച്ച് തന്നെ തുഷാറിന് മരണം സംഭവിച്ചിരുന്നു. ടിഷ്യൂ പേപ്പര്‍ നിര്‍മാണ കമ്പനിയായ അല്‍ ലൂബ് പേപ്പര്‍ ഫാക്ടറിയിലാണ് തുഷാര്‍ ജോലി ചെയ്തിരുന്നത്. സൂറിലാണ് അല്‍ ലൂബ് പേപ്പര്‍ ഫാക്ടറി. ഇവിടെ നിന്നും തുഷാര്‍ ജോലി കഴിഞ്ഞ് മസ്‌കത്തിലേക്ക് മടങ്ങുന്ന വഴിയാണ് അപകടമുണ്ടായത്.

OTHER SECTIONS