ഒമാനിൽ വാഹനാപകടത്തിൽ കോട്ടയം സ്വദേശി മരിച്ചു

By Sooraj Surendran.19 10 2020

imran-azhar

 

 

കോട്ടയം സ്വദേശിയായ മലയാളി ഒമാനിൽ വാഹനമിടിച്ച് മരിച്ചു. വെള്ളാവൂർ മണിമല കരിമ്പൻമാക്കൽ ബിജോ ജോസഫ് (46) ആണ് മരിച്ചത്. കഴിഞ്ഞ 14ന് അപകടം നടന്നതായാണ് വിവരം. ഗാലയിലെ ഹോട്ടലിൽ മാനേജർ വിസയിൽ 2020 ആദ്യത്തിലാണ് ബിജോ ഒമാനിലെത്തിയത്. വിനീതയാണ് ഭാര്യ. മൂന്ന് പെൺമക്കളുണ്ട്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. അപകടം നടന്ന സ്ഥലത്ത് വെച്ചുതന്നെ ബിജോ ജോസഫ് മരണപ്പെട്ടുവെന്നാണ് അറിയാൻ കഴിയുന്നത്. ബിജോയുടെ താമസസ്ഥലത്തുള്ളവർ അദ്ദേഹത്തെ കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് ബിജോയുടെ മരണവാർത്ത അറിയുന്നത്.

 

OTHER SECTIONS