മിന്നല്‍ വേഗതയില്‍ ട്രെയിന്‍ ചീറിപ്പായും; ഒമാനില്‍ നിന്ന് അബുദാബിയിലേക്ക് റെയില്‍ പാത

By priya.01 10 2022

imran-azhar

 

മസ്‌കത്ത്: യു.എ.ഇ-ഒമാന്‍ രാജ്യങ്ങളുടെ ഗതാഗത മേഖലക്ക് കുതിപ്പേക്കി സുഹാര്‍-അബൂദബി റെയില്‍ പാത.യു.എ.ഇ റെയില്‍വേ ശൃംഖലയുമായി സുഹാര്‍ തുറമുഖത്തെ ബന്ധിപ്പിക്കുന്നതിനായി കരാറിള്‍ ഒപ്പിട്ടു. യു.എ.ഇ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ സായിദി ഒമാന്‍ സന്ദര്‍ശിച്ചതിനെ തുടര്‍ന്നാണ് ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തിയത്.

 

ഈ പദ്ധതിക്കായി ഏകദേശം 1.160 ശതകോടി റിയാല്‍ ആണ് ചെലവ് വരുന്നത്. റെയില്‍വേ ശൃംഖല നടപ്പിലാക്കുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനുമായി ഒമാന്‍ റെയിലും ഇത്തിഹാദ് റെയിലും സംയുക്ത കമ്പനി സ്ഥാപിക്കും.യാത്രാ, ചരക്ക് സേവനങ്ങള്‍ നല്‍കാന്‍ 303 കി.മീറ്റര്‍ ദുരത്തിലാണ് പദ്ധതി തയ്യാറാക്കുന്നത്.

 

ഉയര്‍ന്ന അന്താരാഷ്ട്ര സുരക്ഷയും പാരിസ്ഥിതിക മാനദണ്ഡങ്ങളും സ്വീകരിച്ചായിരിക്കും നിര്‍മാണം. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയായിരിക്കും പാസഞ്ചര്‍ ട്രെയിന്‍ സഞ്ചരിക്കുക. ചരക്ക് ട്രെയിനുകളുടെ വേഗത മണിക്കൂറില്‍ 120 കിലോമീറ്ററായിരിക്കും.

 

ഇരു രാജ്യങ്ങളും തമ്മിലുള്ള സംയുക്ത റെയില്‍വേ പദ്ധതി തന്ത്രപരവും സാമ്പത്തികവും സാമൂഹികവുമായ നേട്ടങ്ങള്‍ ഉണ്ടാക്കുമെന്ന് അസദ് ഗ്രൂപ്പിന്റെ സി.ഇ.ഒ എന്‍ജിനീയര്‍ അബ്ദുല്‍ റഹ്മാന്‍ ബിന്‍ സലേം അല്‍ ഹാത്മി പറഞ്ഞു.

 

ദേശീയ സമ്പദ്വ്യവസ്ഥയെ പിന്തുണക്കുകയും വൈവിധ്യവത്കരിക്കുകയും ചെയ്യുന്നതിനോടൊപ്പം ഇരു രാജ്യങ്ങളിലെ ആളുകളെയും വ്യാവസായിക കേന്ദ്രങ്ങളെയും ബന്ധിപ്പിക്കും. ലോജിസ്റ്റിക് മേഖലയെ ശക്തിപ്പെടുത്തും. 

 

ഒമാനും യു.എ.ഇയും തമ്മിലുള്ള ദൃഢമായ ബന്ധം ശക്തിപ്പെടുത്തുന്നതിന് ഈ കരാര്‍ മാറുമെന്ന് ഇത്തിഹാദ് റെയില്‍ സി.ഇ.ഒ ഷാദി മാലക് പറഞ്ഞു.യു.എ.ഇ റെയില്‍വേ ശൃംഖലയെ സുഹാര്‍ തുറമുഖവുമായി ബന്ധിപ്പിക്കുന്നതോടെ പ്രാദേശിക തലങ്ങളില്‍ വ്യാപാരം സുഗമമാകുമെന്നാണ് കരുതുന്നത്.

 

 

OTHER SECTIONS