By vaishnavi .24 01 2021
മസ്കറ്റ്: ഒമാനിൽ വിവിധ തൊഴിൽ മേഖലകളിൽ സ്വദേശിവൽക്കരണം പ്രഖ്യാപിച്ച് തൊഴിൽ മന്ത്രാലയം. ഫിനാൻസ്, അക്കൗണ്ടിംഗ് , മാനേജ്മെന്റ്, ഡ്രൈവര്‍ എന്നീ തസ്തികകളിലാണ്വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഈ മേഖലകളിൽ ഇനി സ്വദേശികൾക്ക് മാത്രമാവും ജോലി ലഭിക്കുക. ഞായറാഴ്ചയാണ് പുതിയ ഉത്തരവ് പുറത്തിറങ്ങിയത്.
അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിലാണ് സ്വദേശിവത്കരണം ഏര്‍പ്പെടുത്തിയ ആദ്യ വിഭാഗം. മണി എക്സ്ചേഞ്ചുകളിലെ അക്കൗണ്ടിങ്, മാനേജ്മെന്റ് വിഭാഗങ്ങള്‍, ഓട്ടോ ഏജന്‍സികളിലെ അക്കൗണ്ട് ഓഡിറ്റിങ്, വാഹന വില്പന മേഖലയിലെ അക്കൗണ്ടിംഗ്, വിവിധ ഡ്രൈവര്‍ തസ്തികകള്‍
ഇന്ധനം കടത്തുന്ന വാഹനങ്ങളിലെ ഡ്രൈവര്‍, കാര്‍ഷിക ഉത്പന്നങ്ങള്‍ കടത്തുന്ന വാഹനങ്ങളിലെ ഡ്രൈവര്‍, ഭക്ഷ്യോത്പന്നങ്ങള്‍ കടത്തുന്ന വാഹനങ്ങളിലെ ഡ്രൈവര്‍ തുടങ്ങിയ മേഖലകളില്‍ ഇനി ഒമാന്‍ പൗരന്മാര്ക്ക് മാത്രമേ നിയമനം നല്കാന് പാടുള്ളൂവെന്ന് മന്ത്രാലയം ഉത്തരവില്‍ പറയുന്നു. പുതിയ ഉത്തരവ് മൂലം ആയിരക്കണക്കിന് വിദേശികളുടെ തൊഴിലാണ് നഷ്ടമാകുന്നത്.