ഒമര്‍ അബ്ദുള്ളയുടെ ഈ ചിത്രം കണ്ട് വളരെയധികം വിഷമിക്കുന്നു എം.കെ.സ്റ്റാലിന്‍ ട്വിറ്ററില്‍ കുറിച്ചു

By online desk .27 01 2020

imran-azhar

 

ചെന്നൈ: കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്നതുമായി ബന്ധപ്പെട്ട് അഞ്ചുമാസമായി വീട്ടുതടങ്കലില്‍ കഴിയുന്ന കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടെ ഏറ്റവും പുതിയ ഫോട്ടോ കഴിഞ്ഞ ദിവസം മമതാ ബാനര്‍ജി ട്വിറ്ററിലൂടെ പുറത്തു വിട്ടിരുന്നു.

ആ ഫോട്ടോ കണ്ടപ്പോള്‍ അതിയായ വിഷമം തോന്നിയെന്ന് ഡിഎംകെ പ്രസിഡന്റ് എം.കെ.സ്റ്റാലിന്‍. 'ഒമര്‍ അബ്ദുള്ളയുടെ ഈ ചിത്രം കണ്ട് വളരെയധികം വിഷമിക്കുന്നു.'എന്നും - അദേഹം ട്വിറ്ററില്‍ കുറിച്ചു.

വിചാരണയില്ലാതെ തടവിലാക്കപ്പെട്ട ഫാറൂഖ് അബ്ദുല്ല, മെഹബൂബ മുഫ്തി, മറ്റ് കശ്മീര്‍ നേതാക്കള്‍ എന്നിവരെക്കുറിച്ചും ആശങ്കയുണ്ടെന്നും സ്റ്റാലിന്‍ ട്വീറ്റ് ചെയ്തു. എല്ലാ രാഷ്ട്രീയ തടവുകാരെയും ഉടന്‍ വിട്ടയക്കണമെന്നും താഴ്വരയിലെ സ്ഥിതിഗതികള്‍ പുന:സ്ഥാപിക്കണമെന്നും അദ്ദേഹം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

'ഈ ഫോട്ടോയില്‍ ഒമറിനെ തിരിച്ചറിയാന്‍ എനിക്ക് കഴിയുന്നില്ല. ദുഃഖം തോന്നുന്നു. നിര്‍ഭാഗ്യവശാല്‍ ഇത് സംഭവിച്ചിരിക്കുന്നത് നമ്മുടെ ജനാധിപത്യരാജ്യത്താണ്. ഇത് എന്ന് അവസാനിക്കും' - ഫോട്ടോയ്ക്ക് ഒപ്പം മമത കുറിച്ചു.

 

OTHER SECTIONS