ഇന്ത്യയില്‍ ഒമിക്രോണിന്റെ ഉപവകഭേദം ബി.എ. 4 കണ്ടെത്തി

By Priya.21 05 2022

imran-azhar

ഹൈദരാബാദ്:ഇന്ത്യയില്‍ ഒമിക്രോണിന്റെ ഉപവകഭേദം ബി.എ. 4 കണ്ടെത്തിയതായി സ്ഥിരീകരിച്ച് ജനിതക പരിശോധനയ്ക്കുള്ള ലാബുകളുടെ കണ്‍സോര്‍ഷ്യമായ ഇന്‍സകോഗ്.കഴിഞ്ഞ ദിവസം ഹൈദരാബാദിലുള്ള രോഗിയിലാണ് ഉപവകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്.രോഗം ബാധിച്ച വ്യക്തി മേയ് 9 നാണ് ദക്ഷിണാഫ്രിക്കയില്‍ നിന്ന് എത്തുന്നത്. ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.

 

 

ആശങ്കപ്പെടേണ്ട കാര്യമില്ലെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തല്‍. ഇന്ത്യയില്‍ മൂന്നാം തരംഗത്തിന് കാരണമായത് ഒമിക്രോണിന്റെ ആദ്യ വകഭേദങ്ങളാണ്. നിലവില്‍ ദക്ഷിണാഫ്രിക്ക, യുഎസ്, യുകെ എന്നീ രാജ്യങ്ങളില്‍ വ്യാപിക്കുന്നത് ബി.എ. 4, ബി.എ.5 വകഭേദങ്ങളാണ്.

 

OTHER SECTIONS