ഒമിക്രോണ്‍ ഭീതി; ദക്ഷിണാഫ്രിക്കയില്‍ ഒറ്റദിവസം കൊണ്ട് ഇരട്ടി രോഗികള്‍

By vidya.03 12 2021

imran-azhar

ജൊഹന്നാസ്‌ബെര്‍ഗ്: പുതിയ വകഭേദം ഒമിക്രോണിന്റെ ആശങ്കയിലാണ് ലോകം. ഇന്ത്യയില്‍, വ്യാഴാഴ്ച ഇതാദ്യമായി രണ്ടുപേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു. കര്‍ണാടകയില്‍ രണ്ടു പുരുഷന്മാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

 

ഒമിക്രോണ്‍ ആദ്യമായി സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കയില്‍ രോഗം അതിവേഗം വ്യാപിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോകരാജ്യങ്ങള്‍ ഒമിക്രോണ്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കുകയാണ്.

 

ഒമിക്രോണ്‍ സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നെത്തിയ യാത്രക്കാരുടെ വിവരങ്ങള്‍ കൈമാറാന്‍ വിമാനക്കമ്പനികളോട് അമേരിക്കന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

OTHER SECTIONS