മുംബൈയില്‍ ഒമിക്രോണ്‍ പിടിമുറുക്കുന്നു? രണ്ട് പേര്‍ക്ക് കൂടി രോഗം, മഹാരാഷ്ട്രയില്‍ ആകെ രോഗികളുടെ എണ്ണം പത്തായി

By സൂരജ് സുരേന്ദ്രന്‍.06 12 2021

imran-azhar

 

 

മുംബൈ: മുംബൈയിൽ വീണ്ടും രണ്ടു പേർക്ക് കൂടി ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു.

 

സൗത്ത് ആഫ്രിക്കയില്‍ നിന്നെത്തിയ 37കാരനും അമേരിക്കയില്‍ നിന്നെത്തിയ 36കാരനുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.

 

ഇരു രോഗികളുടെയും ഹൈ റിസ്ക് കോണ്‍ടാക്ട് 5ഉം, ലോ റിസ്‌ക് കോണ്‍ടാക്ട് 300ലധികവുമാണെന്നാണ് ആരോഗ്യവകുപ്പ് അറിയിച്ചത്. അതേസമയം മഹാരാഷ്ട്രയില്‍ ഒമിക്രോണ്‍ ബാധിച്ചവരുടെ എണ്ണം പത്തായി.

 

നിലവിൽ രോഗം സ്ഥിരീകരിച്ച ഇരുവരെയും പ്രത്യേക നിരീക്ഷണത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

അതേസമയം കൊവാക്സിന് സൗദി അറേബ്യയില്‍ ഭാഗിക അംഗീകാരം ലഭിച്ചു. ഹജ്ജ് തീര്‍ത്ഥാടനത്തിനും സൗദി സന്ദര്‍ശനത്തിനും കൊവാക്സിന്‍ രണ്ട് ഡോസ് സ്വീകരിച്ചവര്‍ക്കാണ് അനുമതി ലഭിച്ചത്.

 

രണ്ട് ഡോസ് സ്വീകരിച്ചവര്‍ക്ക് സൗദിയില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാണ്. കൊവാക്സിന്‍, സ്പുട്നിക്, സിനോഫോം, സിനോവാക് എന്നിവയ്ക്കാണ് അനുമതി നല്‍കിയത്.

 

OTHER SECTIONS