തിരികെപോകാം മലനാടിന്റെ ഓണക്കാലത്തേയ്ക്ക്

By Sarath Surendran.25 Aug, 2018

imran-azhar

 

 

തിരുവനന്തപുരം: വിടർന്ന തുമ്പപ്പൂവിന്റെയും കാക്ക പൂവിന്റെയും മനോഹാരിതയിൽ ചാലിച്ച ഓണം എത്തിയത് കാലത്തിന്റെ കറുത്ത നാളുകളിലായിരുന്നു. അപ്രതീക്ഷിതമായി വന്ന അതിഥി ഓരോ മലയാളികളുടേയും സ്വപ്നങ്ങളെ തകർത്തെറിഞ്ഞപ്പോൾ ഐശ്വര്യത്തിന്റെയും സമാധാനത്തിന്റെയും സമാധാനത്തിന്റെയും പ്രതീകമായ ഈ ഓണം അതിജീവനത്തിന്റെയും തിരിച്ചു വരവിന്റെയും നാളുകളായി മാറി. സ്വന്തം സ്വപ്നങ്ങൾക്ക് അപ്പുറം പ്രകൃതിയെയും സഹജീവികളെയും സ്നേഹിക്കാൻ ഓരോ മലയാളികളെയും ഈ ഓണം പഠിപ്പിച്ചു.

 

സെൽ ഫോണുകൾക്കുള്ളിൽ ജീവിക്കുകയാണ് പുതു തലമുറയെന്ന് പലരും കളിയാക്കിയപ്പോൾ അതല്ല സത്യമെന്ന് കാലം തെളിയിച്ചു. സഹജീവികളോട് സ്നേഹം പുലർത്തുന്ന പുതുതലമുറയെയും നാം കണ്ടു. നമുക്കിനി ഒറ്റകെട്ടായി പ്രയത്നിച്ചാൽ മണ്മറഞ്ഞു പോയ മലനാടിനെ തിരികെ കണ്ടെത്താനാകും. പ്രകൃതി ശോഭങ്ങളിൽ കുലുങ്ങാത്ത ഒരു കേരളത്തെ വാർത്തെടുക്കാൻ സാധിക്കും. ഈ ഓണം നാൾ നമുക്ക് അണിചേരാം ഒരു ഉറപ്പുള്ള കേരളത്തിനായി.. ഒരു മനസ്സോടെ പ്രയത്നിക്കാം തളർന്നു പോയവരെ കൈ പിടിച്ചുയർത്താൻ..

 

ഏവർക്കും കലാകൗമുദി ഓൺലൈൻ ഡെസ്കിന്റെ ഓണാശംസകൾ..