ഓണച്ചന്ത: ജയ അരിവില 32 രൂപയായി കുറയും

By BINDU PP.09 Aug, 2017

imran-azhar

 

 

 

തിരുവനന്തപുരം:ഓണച്ചന്ത ഒരുങ്ങി കഴിഞ്ഞു. ഓണത്തിന് സംസ്ഥാനത്ത് ജയ അരിവില കുറയും. ഈ മാസം ആന്ധ്രാപ്രദേശിൽ നിന്ന് ഏഴായിരം ടൺ അരി എത്തുന്നതോടെയാണിത്. സപ്ളൈകോ വഴി ജയ അരി കിലോഗ്രാമിന് 32 രൂപയ്ക്ക് വിൽക്കാനാണ് തീരുമാനം. ഇപ്പോൾ 38 രൂപയാണ് വില. പൊതു വിപണിയിൽ 40 രൂപയും.ഭക്ഷ്യ മന്ത്രി പി.തിലോത്തമന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം കഴിഞ്ഞ മാസം വിജയവാഡയിലെത്തി ആന്ധ്രാ ഉപമുഖ്യമന്ത്രി കെ.ഇ.കൃഷ്ണമൂർത്തിയുമായി ഇത് സംബന്ധിച്ച് ചർച്ച നടത്തിയിരുന്നു. സപ്ളൈകോയ്ക്ക് പ്രതിമാസം ആറായിരം ടൺ അരി വേണമെന്നാണ് മന്ത്രി ആവശ്യപ്പെട്ടത്. ഏഴായിരം ടൺ നൽകാമെന്ന് ആന്ധ്രാ ഭക്ഷ്യവകുപ്പ് അറിയിച്ചു. ആന്ധ്രയിലെ സിവിൽ സപ്ളൈസ് കോർപ്പറേഷൻ കുറഞ്ഞ വിലയ്ക്ക് മില്ലുടമകളിൽ നിന്ന് അരി വാങ്ങി സംസ്ഥാന സർക്കാരിന് നൽകും.ജൂണിൽ ആന്ധ്രയിലെ മൊത്ത വ്യാപാരികളിൽ നിന്ന് സപ്ളൈകോ അരി വാങ്ങിയത് കിലോഗ്രാമിന് 29 രൂപയ്ക്കാണ്.