By Web Desk.28 11 2020
ചേർത്തല: ചേർത്തലയിൽ കാറും ടോറസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റയാൾ മരിച്ചു. ആലുവ സ്വദേശി വിഷ്ണുപ്രിയ ആണ് മരിച്ചത്. ശനിയാഴ്ച രാവിലെയാണ് ദേശീയ പാതയിൽ അപകടമുണ്ടായത്. തിരുവനന്തപുരം ഭാഗത്തേക്ക് പോയ കാറും, എറണാകുളം ഭാഗത്തേക്ക് പോയ ടോറസും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ വിഷ്ണുപ്രിയ, വിഷ്ണുപ്രിയയുടെ ഭർത്താവ് ഉൾപ്പെടെ മൂന്ന് പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്. അപകടത്തിൽ പൂർണമായും തകർന്ന കാറിൽ നിന്നും വളരെ പ്രയാസപ്പെട്ടാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. നിലവിൽ മൂന്ന് പേർ പരിക്കേറ്റ് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.