ആദിവാസി സ്ത്രീയുടെ മരണം കൊലപാതകം; ഒരാള്‍ കസ്റ്റഡിയില്‍

By anju.13 01 2019

imran-azhar


കോഴിക്കോട്: കക്കാടംപൊയില്‍ അകംപുഴയിലെ ആദിവാസി സ്ത്രീ ഷോക്കേറ്റു മരിച്ച സംഭവത്തില്‍ പുതിയ വഴിത്തിരിവ്.യുവതിയുടെ മരണം കൊലപാതകമാണെന്ന് പൊലീസ്. സംഭവത്തില്‍ കൂമ്പാറ സ്വദേശി ഷെരീഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി. ശനിയാഴ്ചയാണ് താഴെ കക്കാട് അകംപുഴ ആദിവാസി കോളനിയിലെ കരിങ്ങാതൊടി രാജന്റെ ഭാര്യ രാധികയെ (42 ) ഷോക്കേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്.

 

 

OTHER SECTIONS