എട്ട് കിലോ ചന്ദനമുട്ടിയുമായി തിരുവനന്തപുരത്ത് ഒരാള്‍ പിടിയില്‍

By anju.12 06 2019

imran-azhar


തിരുവനന്തപുരം: എട്ട് കിലോ ചന്ദന മുട്ടിയുമായി തിരുവനന്തപുരത്ത് ഒരാള്‍ പിടിയില്‍. തമിഴ്‌നാട്ടില്‍ നിന്നും ചന്ദനമുട്ടി വാങ്ങി കേരളത്തിലേക്ക് ബസ് വഴി കടത്തുന്നതിനിടെ തക്കല സ്വദേശി മര്യാര്‍ സുദമാണ് എക്‌സൈസിന്റെ പിടിയിലായത്.

 

ചന്ദനമുട്ടികള്‍ ചെറുതായി മുറിച്ച് വലിയ ബാഗിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. കേരള തമിഴ്‌നാട് അതിര്‍ത്തി പ്രദേശത്ത് നടത്തിയ മിന്നല്‍ പരിശോധനയിലാണ് ചന്ദന മുട്ടികള്‍ കണ്ടെത്തിയത്.

 

OTHER SECTIONS