ബംഗളുരു മയക്കുമരുന്ന് കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

By online desk .20 09 2020

imran-azhar

 


ബംഗളുരു: മയക്കുമരുന്ന് കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ബംഗളുരു സ്വദേശിയായ ശ്രീനിവാസ് സുബ്രമണ്യനാണ് പിടിയിലായത്. ഇയാളുടെ ഫ്ലാറ്റിൽ നടത്തിയ റെയ്‌ഡിൽ ലഹരിവസ്തുക്കൾ പിടിച്ചെടുക്കുകയും ചെയ്തു. കേസിൽ നേരത്തെ അറസ്റ്റിലായ ഒരു നടി ഇയാളുടെ ഫ്ളാറ്റിലെ നിത്യസന്ദർശകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. അതേസമയം കേസുമായി ബന്ധപ്പെട്ട് നടനും നർത്തകനുമായ കിഷോർ അമൻ ഷെട്ടിയെയും അദ്ദേഹത്തിന്റെ കൂട്ടാളിയായ അക്വീല്‍ നൗഷീലിനേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവരെയും മയക്കുമരുന്ന് കൈവശം വെച്ചു. വിൽപ്പന നടത്തി എന്നീ കുറ്റങ്ങൾക്കാണ് അറസ്റ്റ് ചെയ്തത്. 

OTHER SECTIONS