ആലപ്പുഴയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു

By Sooraj Surendran.03 08 2020

imran-azhar

 

 

ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ആലപ്പുഴ കാരിച്ചാല്‍ സ്വദേശി രാജം എസ് പിള്ള (74) ആണ് മരിച്ചത്. ഇവരെ ആശുപത്രിയിലെത്തി സന്ദർശിച്ച നാല് ബന്ധുക്കൾക്കും രോഗം സ്ഥിരീകരിച്ചു. കാൻസർ രോഗത്തിനും ചികിത്സയിലായിരുന്നു രാജം എസ് പിള്ള. ഇതോടെ സംസ്ഥാനത്ത് ഇന്ന് മാത്രം കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്ന് ആയി. 1,829 പേർക്കാണ് ജില്ലയിൽ ആകെ കോവിഡ് സ്ഥിരീകരിച്ചത്. 1,097 പേർ രോഗമുക്തി നേടിയപ്പോൾ 5 പേർക്ക് ജീവൻ നഷ്ടമായി. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 1169 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 991 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. 56 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

 

OTHER SECTIONS