സംസ്ഥാനത്ത് കോവിഡ് മരണം ; ഞായറാഴ്ച ആലപ്പുഴയിൽ മരിച്ച പ്രവാസിക്ക് കോവിഡ്

By online desk .14 07 2020

imran-azhar

 


ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം . ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരിക്കെ മരിച്ച ചുനക്കര സ്വദേശി നസീറിനാണ് കോവിഡ് സ്ഥിരീകരിച്ചത് ജൂലൈ ആദ്യം സൗദിയിൽ നിന്നെത്തിയ നസീർ കോട്ടയം മെഡിക്കല്‍ കോളേജില്‍ ഇദ്ദേഹം ചികിത്സ തേടിയിരുന്നു.ഞായറാഴ്ച പുലർച്ചയോടെയാണ് മരണം സംഭവിക്കുന്നത് . ഇദ്ദേഹത്തിന് കോവിഡ് പോസിറ്റീവ് ആയതിനാൽ ഇദ്ദേഹത്തെ ചികിത്സിച്ച ഡോക്ടർമാരോടടക്കം നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ ഇദ്ദേഹത്തിന്റെ അയൽവാസികളോടും നിരീക്ഷണത്തിൽ പോവാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട് . അതേസമയം നസീറിന് എവിടെ നിന്നാണ് രോഗം പകർന്നെന്നതിൽ വ്യക്തത വന്നിട്ടില്ല. കേരളത്തിലാകെ കോവിഡ് മരണം 33 ആയി

OTHER SECTIONS