കോവിഡ് 19: പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു

By Sooraj Surendran.29 06 2020

imran-azhar

 

 

കുവൈത്ത് സിറ്റി: കൊറോണ വൈറസ് ബാധയെ തുടർന്ന്ഒരു പ്രവാസി മലയാളിക്ക് കൂടി ജീവൻ നഷ്ടമായി. കൊയിലാണ്ടി നന്തി സ്വദേശി കാഞ്ഞിരക്കുറ്റി ഹമീദ് ആണ് കുവൈത്തില്‍ മരിച്ചത്. കുവൈത്തിൽ വർഷങ്ങളോളം ബേക്കറി നടത്തിവരികയായിരുന്നു ഇദ്ദേഹം. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച ഇദ്ദേഹത്തെ കഴിഞ്ഞ ആഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്കാണ് മരണം സംഭവിച്ചത്. 44,942 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഭാര്യ സക്കീന, മക്കള്‍ സല്‍മി,തന്‍സി, സല്‍ഗ. 35,494 പേർക്ക് രോഗം ഭേദമായപ്പോൾ, 348 പേർക്ക് ജീവൻ നഷ്ടമായി.

 

OTHER SECTIONS