മൂന്നാം ഘട്ടത്തിൽ 10ാമത്തെ കുട്ടിയെയും രക്ഷപെടുത്തി

By Kavitha J.10 Jul, 2018

imran-azhar

ബാങ്കോക്: തായ്‌ലൻഡിലെ തം ലുവാങ് ഗുഹയിൽ അകപ്പെട്ട പത്താമത്തെ കുട്ടിയേയും പുറത്തെത്തിച്ചു. മൂനാം ഘട്ട രക്ഷാപ്രവർത്തനം ഇന്ന് ആരംഭിച്ചു. ഇനിയും രക്ഷപെടാൻ ബാക്കിയുള്ളത് രണ്ടു കുട്ടികളും കോച്ചുമാണ്. ഇന്ന് നിലനിൽക്കുന്ന അനുകൂല കാലാവസ്ഥ പരമാവധി ഉപയോഗിക്കാനാണ് രക്ഷാപ്രവർത്തകർ ശ്രമിക്കുന്നത്. മറ്റുള്ളവരെയും എത്രയും പെട്ടന്ന് പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. എന്നാൽ ഗുഹയിലെ ശക്‌തമായ അടിയൊഴുക്ക് ഇതിനു വെല്ലുവിളി സൃഷ്ടിക്കുകയാണ്.