കുളമാവ് അണക്കെട്ടിൽ കാണാതായ സഹോദരങ്ങളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

By sisira.26 07 2021

imran-azhar

 

 

 

ഇടുക്കി: കുളമാവ് അണക്കെട്ടിൽ മീൻ പിടിക്കാൻ പോയി കാണാതായ സഹോദരങ്ങളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി.

 

വേങ്ങാനം ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കരയ്ക്ക് എത്തിക്കാനുള്ള ശ്രമം തുടങ്ങി.

 

ചക്കിമാലി കോഴിപ്പുറത്ത് ബിജു സഹോദരൻ ബിനു എന്നിവരെ ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് കുളമാവ് അണക്കെട്ടിൽ കാണാതായത്.

 

പുലർച്ചെ മീൻവല അഴിക്കാൻ പോയ ഇരുവരും വൈകുന്നേരമായിട്ടും തിരിച്ചെത്തിയില്ല. തുടർന്ന് ഡാമിൽ എന്‍ഡിആര്‍എഫ് സംഘവും ഫയർ ഫോഴ്‌സ് സ്‌കൂബ ടീമും തെരച്ചിൽ നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

 

കാണാതായി ദിവസങ്ങള്‍ക്ക് പിന്നാലെയാണ് സഹോദരങ്ങളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തിയത്.

OTHER SECTIONS