തിരുവനന്തപുരത്ത് ഒഴുക്കിൽപ്പെട്ട് ഒരാളെ കാണാതായി

By Preethi Pippi.16 10 2021

imran-azhar

 

തിരുവനന്തപുരം: തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടിൽ ഒഴുക്കിൽപ്പെട്ട് ഒരാളെ കാണാതായി. നെഹർദിപ് കുമാർ മണ്ഡൽ എന്ന അന്യസംസ്ഥാന തൊഴിലാളിയെയാണ് കാണാതായത്. ഇയാൾക്കായി തെരച്ചിൽ തുടരുകയാണ്.

 


സ്കൂബ സംഘത്തിന്റെ നേതൃത്വത്തിലാണ് തെരച്ചിൽ നടത്തുന്നത്. സുഹൃത്തുക്കളുമായി കുളിക്കാൻ ഇറങ്ങിയപ്പോഴാണ് ഒഴുക്കിൽ പെട്ടത്. മാറ്റ് രണ്ട് പേർ തിരിച്ചു കയറിയിട്ടും നെഹർദിപ് കരയ്ക്ക് കയറിയിരുന്നില്ല. പിന്നീട് രക്ഷാപ്രവർത്തകരെ വിവരം അറിയിക്കുകയായിരുന്നു. നിലവിൽ മഴ മാറി നിൽക്കുന്ന സാഹചര്യമാണ് തിരുവനന്തപുരത്ത്.

 

 

OTHER SECTIONS