മുംബൈയിൽ ഓൺലൈൻ തട്ടിപ്പ്; നഷ്ടമായത് 143 കോടി രൂപ

By Sooraj S.12 10 2018

imran-azhar

 

 

മുംബൈ: മൂബൈയിൽ വൻ ഓൺലൈൻ തട്ടിപ്പ്. സ്റ്റേറ്റ് ബാങ്ക് ഓഫ് മൗറീഷ്യസിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം നടത്തി വരികയാണ്. സെർവർ ഹാക്ക് ചെയ്താണ് സംഘം പണം തട്ടിയിരുന്നത്‌. മുബൈയിൽ ഏറ്റവും കൂടുതൽ ബാങ്ക് ഇടപാടുകൾ നടക്കുന്നത് സ്റ്റേറ്റ് ബാങ്ക് ഓഫ് മൗറീഷ്യസിലാണ്. പലതവണയായി നടത്തിയ ഹാക്കിങ്ങിലൂടെ സംഘം തട്ടിയത് 143 കോടിയിലേറെ രൂപയാണ്. സമാന സംഭവം ചെന്നൈയിലും പൂനെയിലും നടന്നിരുന്നു. ബാങ്ക് അധികൃതർ നൽകിയ പരാതിയെ തുടർന്ന് സാമ്പത്തിക കുറ്റന്വേഷണ വിഭാഗമാണ് അന്വേഷണം നടത്തി വരുന്നത്.

OTHER SECTIONS