സംസ്ഥാനത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ നാളെ മുതല്‍

By Online Desk.31 05 2020

imran-azhar

 

 

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കും. രാവിലെ 8.30 മുതല്‍ വൈകുന്നേരം 5.30 വരെയാണ് ക്ലാസുകള്‍. ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ പറ്റാത്ത വിദ്യാര്‍ത്ഥികള്‍ക്ക് മറ്റ് സൗകര്യങ്ങള്‍ ഒരുക്കും. പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് രാവിലെ 8.30 മുതല്‍ 10.30 വരെയാണ് ക്ലാസ്. ഈ ക്ലാസിന്റെ പുനഃസംപ്രേഷണം രാത്രി 7 മുതല്‍ 9 മണിവരെയുണ്ടാകും. ഒന്നാം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്ക് 10.30 മുതല്‍ 11 വരെയാണ് ക്ലാസ്. പത്താം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്ക് 11 മുതല്‍ 12.30 വരെയും രണ്ടാം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്ക് 12.30 മുതല്‍ 1 മണിവരെയുമാണ് ക്ലാസ്. മൂന്നാം ക്ലാസിന് 1 മുതല്‍ 1.30 വരെയും നാലാം ക്ലാസിന് 1.30 മുതല്‍ 2 വരെയും അഞ്ചാം ക്ലാസിന് 2 മുതല്‍ 2.30 വരെയും ആറാം ക്ലാസിന് 2.30 മുതല്‍ 3 വരെയും ഏഴാം ക്ലാസിന് 3 മുതല്‍ 3.30വരെയും എട്ടാം ക്ലാസിന് വൈകിട്ട് 3.30 മുതല്‍ 4.30 വരെയും ഒമ്പതാം ക്ലാസിന് 4.30 മുതല്‍ 5.30 വരെയുമാണ് ക്ലാസ്. ഒന്നുമുതല്‍ ഒമ്പതുവരെയുള്ള ക്ലാസുകള്‍ക്ക് പുനഃസംപ്രേഷണം ശനി, ഞായര്‍ ദിവസങ്ങളിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഒന്നാം ക്ലാസിന് ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 8 മുതല്‍ 9 വരെ ക്ലാസുകളുടെ പുനഃസംപ്രേഷണത്തിന് സംവിധാനമൊരുക്കിയിട്ടുണ്ട്. ഷെഡ്യൂള്‍ മാറ്റങ്ങള്‍ക്ക് വിധേയമാണ്. വിശദ വിവരങ്ങള്‍ ംംം.സശലേ.സലൃമഹമ.ഴീ്.ശി പുതുക്കാവുന്നതാണ്.

 

OTHER SECTIONS