By sisira.23 02 2021
ചെന്നൈ: ഓൺലൈൻ ടിക്കറ്റ് ബുക്കിങ് പരിധി ഉയർത്താൻ റെയിൽവേ ബോർഡിന് ദക്ഷിണ റെയിൽവേയുടെ ശുപാർശ.
മാസത്തിൽ ഒരു യാത്രക്കാരന് തീവണ്ടിയിൽ ഓൺലൈൻ വഴി ബുക്ക് ചെയ്യാവുന്ന ടിക്കറ്റുകളുടെ എണ്ണം 55- ആയി ഉയർത്തണമെന്നാണ് ആവശ്യം
കോവിഡ് സാഹചര്യത്തെ തുടർന്ന് ദീർഘദൂര തീവണ്ടികളിലെ ജനറൽ കോച്ചുകളിൽ യാത്രചെയ്യാനും ഇപ്പോൾ ടിക്കറ്റ് റിസർവ് ചെയ്യണം.
നിലവിൽ യാത്രക്കാരന് ആധാർ ലിങ്ക് ചെയ്ത ഐ.ഡി.വഴി 12 ടിക്കറ്റുകൾ മാത്രമാണ് ഓൺലൈൻ വഴി ഒരുമാസം ബുക്ക് ചെയ്യാനാകുന്നത്.
സാധാരണ സർവീസ് പുനരാരംഭിക്കാത്തതിനാൽ സീസൺ ടിക്കറ്റ് നൽകിത്തുടങ്ങിയിട്ടില്ല. കൂടുതൽ യാത്രചെയ്യണമെങ്കിൽ കൗണ്ടറുകൾ വഴി ബുക്ക് ചെയ്യണം.
മുഴുവൻ സ്റ്റേഷനുകളിലും ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചിട്ടില്ല. പ്രധാന സ്റ്റേഷനുകളിലെ റിസർവേഷൻ കൗണ്ടറുകളാണ് പ്രവർത്തിക്കുന്നത്.
അതിനാൽ സ്ഥിരം യാത്രക്കാർക്ക് ട്രാവൽ എജൻസികളെ ആശ്രയിക്കേണ്ടിവരുന്നു. ഇത്തരം പരാതികൾക്ക് പരിഹാരം കാണുന്നതിനാണ് ഒരു ഐ.ഡി.വഴി മാസത്തിൽ ബുക്ക് ചെയ്യാവുന്ന ടിക്കറ്റുകളുടെ എണ്ണം 55 ആയി വർധിപ്പിക്കണമെന്ന് ശുപാർശ ചെയ്തത്.