ആതിരപ്പിള്ളി പദ്ധതിയെ എതിര്‍ക്കുന്നത് സി പി ഐ മാത്രം : എം എം മണി

By praveen prasannan.08 Dec, 2017

imran-azhar


ഇടുക്കി : സി പി ഐ മാത്രമാണ് ആതിരപ്പിള്ളി പദ്ധതിയെ എതിര്‍ക്കുന്നത് വൈദ്യുതി മന്ത്രി എം എം മണി. പദ്ധതി നടപ്പാക്കണമെന്നാണ് വൈദ്യുതി ബോര്‍ഡിന്‍റെ അഭിപ്രായം.

വൈദ്യുതി മന്ത്രിയെന്ന നിലയില്‍ തന്‍റെ അഭിപ്രായവും പാര്‍ട്ടിയുടെ അഭിപ്രായവും അത് തന്നെയാണ്. ഇത് സംബന്ധിച്ച് യോജിച്ച തീരുമാനം എടുക്കുമെന്നും മണി പറഞ്ഞു.

ഇടുക്കിയില്‍ കുറിഞ്ഞി ഉദ്യാനം സംരക്ഷിക്കപ്പെടണം. ഇതോടൊപ്പം കര്‍ഷകരുടെ കാര്യവും പരിഗണിക്കണം. വരും ദിവസങ്ങളില്‍ അവിടെ ചെന്ന് പരിശോധിക്കാന്‍ പോകുന്നത് ഇക്കാര്യങ്ങളാണ്.

ഡിസംബര്‍ 11, 12 തീയതികളിലാണ് കുറിഞ്ഞി ഉദ്യാനത്തിന്‍റെ അതിര്‍ത്തി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട മന്ത്രിമാരുടെ സന്ദര്‍ശനം. റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍, വൈദ്യുതി മന്ത്രി എം എം മണി, വനം മന്ത്രി കെ രാജു എന്നിവരാണ് പ്രദേശം സന്ദര്‍ശിക്കുക.

OTHER SECTIONS