ഉമ്മന്‍ ചാണ്ടിയുടെ പുതിയ ബ്രിഗേഡ് പുതിയ ടീമില്‍ ടി.സിദ്ദീഖും, വിഷ്ണുനാഥും, ഷാഫി പറമ്പിലും

By ദിപിന്‍ മാനന്തവാടി.22 09 2020

imran-azhar

നിയമസഭാ സാമാജികത്വത്തിന്റെ അമ്പത് വര്‍ഷം പൂര്‍ത്തിയാക്കുന്ന ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തവലയത്തില്‍ നിന്ന് പഴയവിശ്വസ്തര്‍ പുറത്ത്.സോളാര്‍കാലത്ത് അടക്കം ദീര്‍ഘകാലമായി ഉമ്മന്‍ചാണ്ടിയുടെമന:സാക്ഷിസൂക്ഷിപ്പുകാരായിരുന്ന ബെന്നി ബെഹനാനും തമ്പാനൂര്‍ രവിയുംതിരുവഞ്ചൂര്‍ രാധാകൃഷ്ണനും പുതിയ പകരക്കാരെ കണ്ടെത്തിയിരിക്കുകയാണ്ഉമ്മന്‍ ചാണ്ടി. ഉമ്മന്‍ചാണ്ടി ബ്രിഗേഡിലെ ഫസ്റ്റ് ലഫ്റ്റനന്റ് ആയിരുന്ന ബെന്നി ബെഹനാന്‍ വിശ്വാസവലയത്തില്‍ നിന്ന്പുറത്തായതാണ്ഏവരെയുംഅമ്പരിപ്പിച്ചിരിക്കുത്.

 

യു.ഡി.എഫ് കൺവീനറാകാന്‍ രമേശ് ചെന്നിത്തലയുമായി ചേർന്ന് രണ്ടുവര്‍ഷംമുമ്പ് ഡല്‍ഹി കേന്ദ്രീകരിച്ച് നടത്തിയ നീക്കങ്ങളാണ് ബെന്നി ബെഹനാന് വിനയായത്. ഉമ്മന്‍ചാണ്ടിയുടെയും 'എ' ഗ്രൂപ്പിന്റെ താല്‍പ്പര്യങ്ങള്‍ക്ക്വിരുദ്ധമായിയിരുന്നു രമേശ് ചെന്നിത്തല കേന്ദ്രനേതൃത്വത്തെസ്വാധീനിച്ച് ഉമ്മന്‍ ചാണ്ടിയുടെ ആളാണെ നിലയില്‍ ബെന്നി ബെഹനാനെ യു.ഡി.എഫ് കൺവീനറാക്കിയത്. പി.പി.തങ്കച്ചന് പകരം എം.എം.ഹസനെ യു.ഡി.എഫ് കൺവീനറാക്കാനായിരുന്നു ഉമ്മന്‍ ചാണ്ടിയുടെയും 'എ' ഗ്രൂപ്പിന്റെയും തീരുമാനം. ഈ തീരുമാനം അട്ടിമറിക്കപ്പെട്ടതിൽ ഉമ്മന്‍ ചാണ്ടി
പ്രകോപിതനായിരുന്നു.

 

 

ഈ വിഷയത്തോടെയാണ് ബെന്നി ബെഹനാനും ഉമ്മന്‍ചാണ്ടിക്കുമിടയില്‍ അകലമുണ്ടായതൊണ് ഗ്രൂപ്പുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്. പിന്നീട് ബെന്നി ബെഹനാന്‍ എം.പിയായിതിരഞ്ഞെടുക്കപെട്ടതിന് ശേഷം എം.എം.ഹസനെ കൺവീനർ സ്ഥാനത്തേയ്ക്ക്‌കൊണ്ടുവരാന്‍ ഉമ്മന്‍ ചാണ്ടി നീക്കങ്ങള്‍ നടത്തിയിരുന്നു. എാന്നല്‍ ഹൈക്കമാന്റാണ് തന്നെ നിയമിച്ചത് ഹൈക്കമാന്റ് ആവശ്യപ്പെടാതെ കൺവീനർസ്ഥാനം ഒഴിയില്ലെ നിലപാടായിരുന്നു ബെന്നി ബെഹനാന്‍ സ്വീകരിച്ചത്.ഉമ്മൻചാണ്ടി ആവശ്യപ്പെട്ടിട്ടും കൺവീനർ സ്ഥാനം ഒഴിയാൻ ബെന്നി ബെഹനാന്‍ കൂട്ടാക്കിയില്ല. ഇതോടെ ഉമ്മന്‍ ചാണ്ടിയും ബെന്നി ബെഹനാനുംതമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായതൊണ് വ്യക്തമാക്കപ്പെടുത്.ഉമ്മന്‍ ചാണ്ടിയും ബെന്നി ബെഹനാനും തമ്മിലുള്ള അഭിപ്രായവ്യത്യാസംമുതലെടുത്ത കെ.സി.ജോസഫാണ് ഇരുവര്‍ക്കുമിടയില്‍ അകലംവര്‍ദ്ധിപ്പിച്ചതെും ആക്ഷേപമുണ്ട്.

 

 

ബെന്നി ബെഹനാന്‍, തമ്പാനൂര്‍ രവി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍,കെ.സി.ജോസഫ്, എം.എം.ഹസന്‍ എിവരായിരുന്നു നേരത്തെ 'എ' ഗ്രൂപ്പില്‍ഉമ്മന്‍ ചാണ്ടിയുടെ വിശ്വാസവലയത്തില്‍ ഉണ്ടായിരുത്. ഇതില്‍ ബെന്നി ബെഹനാനും തമ്പാനൂര്‍ രവിയുമായിന്നു ഉമ്മന്‍ചാണ്ടിയുടെ ചാവേറുകളായിഅറിയപ്പെട്ടിരുന്നത് . പുതിയ സാഹചര്യത്തില്‍ ഇരുവരും പൂര്‍ണ്ണമായുംഉമ്മന്‍ ചാണ്ടിയുടെ വിശ്വാസവലയത്തില്‍ നിന്നും പുറത്തായി കഴിഞ്ഞുവെന്നാണ് ‌കോഗ്രസില്‍ നിന്നും ലഭിക്കു സൂചന.

 

 

തിരുവഞ്ചൂര്‍ രാധാകൃഷ്ണനുംഎം.എം.ഹസനും എ ഗ്രൂപ്പിന്റെ നേതൃനിരയുടെ ഭാഗമാണെങ്കിലും ഉമ്മന്‍ ചാണ്ടിയുടെ വിശ്വാസവലയത്തിന് പുറത്താണ്. കെ.സി.ജോസഫ് ഫസ്റ്റ് ലെഫ്റ്റനന്റായ ഉമ്മന്‍ ചാണ്ടിയുടെ പുതിയ വിശ്വസ്തരുടെ വലയത്തില്‍ ടി.സിദ്ദീഖ്, പി.സി.വിഷ്ണുനാഥ്, ഷാഫി പറമ്പില്‍ എന്നിവരാണ് ഇടംപിടിച്ചിരിക്കുത്. 'എ' ഗ്രൂപ്പിന്റെ തീരുമാനങ്ങളുടെയെല്ലാംന്യൂക്ലിയസായി പ്രവര്‍ത്തിക്കുത് ഇവരാണ്. പുതിയ കെ.പി.സി സി ഭാരവാഹികളായി 'എ'ഗ്രൂപ്പില്‍ നിന്നുള്ള നിര്‍ദ്ദേശിച്ചത് കെ.സി.ജോസഫും പുതിയ തലമുറനേതാക്കളും ഉള്‍പ്പെടുന്ന ഉമ്മന്‍ചാണ്ടിയുടെ പുതിയ വിശ്വസ്തസംഘമായിരുന്നു . മറ്റ് എം.പിമാരുടെ പേര് പ്രത്യേകംസൂചിപ്പിക്കപ്പെട്ടിട്ടും കെ.പി.സി.സി നിര്‍വ്വാഹസമിതിയില്‍ ബെന്നി ബഹനാന്റെ പേരില്ലാതെ പോയത് യാദൃശ്ചികമല്ലെുമാണ് ബന്ധപ്പെട്ടവർ നൽകുന്ന സൂചന . 'എ' ഗ്രൂപ്പിന്റെ അധികാരസമവാക്യത്തില്‍ ഉണ്ടായിരിക്കുന്ന മാറ്റങ്ങള്‍ കോഗ്രസിന്റെ ഗ്രൂപ്പ് സമവാക്യങ്ങളെയും വരും ദിവസങ്ങളില്‍മാറ്റി മറിയ്ക്കുമൊണ് സൂചന.

 

 

OTHER SECTIONS