By Web Desk.28 11 2020
തിരുവനന്തപുരം: സോളാർ കേസ് വിവാദത്തിൽ പ്രതികരണവുമായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രംഗത്ത്. തനിക്കെതിരെ ഉയരുന്ന ലൈംഗികാരോപണത്തിലാണ് ഉമ്മൻ ചാണ്ടിയുടെ പ്രതികരണം.
നിലവിൽ സോളാർ കേസിൽ പുതിയ അന്വേഷണം വേണമെന്ന് നിലപാട് തനിക്കില്ലെന്നും, ആരോപണങ്ങളിൽ ദുഃഖിക്കുന്ന ആളല്ല താനെന്നും, സത്യം തെളിയുമ്പോൾ അമിതമായി സന്തോഷിക്കാറില്ലെന്നും ഉമ്മൻ ചാണ്ടി പ്രതികരിച്ചു. സോളാർ കേസുമായി ബന്ധപ്പെട്ട തന്റെ പേരിൽ ലൈംഗികാരോപണം ഉയരുന്നതിന് പിന്നിൽ ഗണേഷ് കുമാറാണെന്ന വെളിപ്പെടുത്തലിലാണ് ഉമ്മൻ ചാണ്ടിയുടെ പ്രതികരണം.
കേസില്‍ ആരുടെയും പേര് താന്‍ പറഞ്ഞിട്ടില്ലെന്നും ഇനി പറയുകയില്ലെന്നും ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു. പൊതുപ്രവര്‍ത്തനത്തിന് ഇറങ്ങുമ്പോള്‍ ഇത്തരം ആരോപണങ്ങളെല്ലാം നേരിടേണ്ടി വരും. അതെല്ലാം സഹിക്കുകയാണ് ചെയ്യേണ്ടത്. ആര്‍ക്കെതിരേയും പ്രതികാരം ചെയ്യാനില്ലെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.