രമ്യാ ഹരിദാസിന് നേരെയുണ്ടായ അക്രമം പരാജയഭീതി മൂലമെന്ന് ഉമ്മന്‍ ചാണ്ടി

By anju.21 04 2019

imran-azhar

തിരുവനന്തപുരം: തെരഞ്ഞെടുപ്പു പ്രചാരണ സമാപന ദിവസം ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യഹരിദാസ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കു നേരെ നടന്ന അക്രമങ്ങളെ അപലപിച്ച് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി.

 


പരാജയഭീതിമൂലമാണ് എല്‍ഡിഎഫ് അക്രമം അഴിച്ചുവിടുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പോലീസ് ഈ അക്രമങ്ങളിലെല്ലാം കാഴ്ചക്കാരായി നോക്കി നിന്നെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു. ഇതുകൊണ്ടൊന്നും യുഡിഎഫ് പ്രവര്‍ത്തകരെ ഇല്ലാതാക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

OTHER SECTIONS