ഓപ്പറേഷൻ 'പി ഹണ്ട്' കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്ന ടെലിഗ്രാം, വാട്സാപ്പ് ഗ്രൂപ്പുകള്‍ക്ക് പിടിവീഴുന്നു

By Sooraj Surendran.20 10 2019

imran-azhar

 

 

വാട്സ്ആപ്പ്, ടെലിഗ്രാം ഗ്രൂപ്പുകളിലൂടെ കുട്ടികളുടെ നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ പിടി വീഴുന്നു. ഓപ്പറേഷൻ 'പി ഹണ്ട്' എന്ന പേരിൽ നടത്തിയ അന്വേഷണത്തിൽ നിരവധി പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അന്വേഷണം ശക്തമായതോടെ അശ്ലീല വിഡിയോകൾ പ്രചരിപ്പിക്കുന്ന സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലെ അഡ്‌മിനുകള്‍ ഗ്രൂപ്പുകളിലുള്ള ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്തു. പിടിവീഴുമെന്ന് പേടിച്ച് നിരവധി പേരാണ് ആക്ടീവായ ഗ്രൂപ്പുകളിൽ നിന്നും വിട്ടുപോയത്. കേരളാ പൊലീസും ഇന്റർപോളും സംയുക്തമായി നടത്തിയ റെയ്ഡിലാണ് വാട്സആപ്പ്, ടെലിഗ്രാം തുടങ്ങി വിവിധ മാധ്യമങ്ങളിലൂടെ ഇത്തരം ചിത്രങ്ങൾ പ്രചരിപ്പിച്ചവർ പിടിയിലായത്. നിലവിൽ 12 പേരാണ് പോലീസിന്റെ പിടിയിലായത്.

 

OTHER SECTIONS