നിയമസഭാ കയ്യാങ്കളി കേസ്: ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം. സഭാ നടപടികള്‍ ബഹിഷ്കരിച്ചു

By സൂരജ് സുരേന്ദ്രന്‍.30 07 2021

imran-azhar

 

 

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷം സഭാ നടപടികള്‍ ബഹിഷ്കരിച്ചു.

 

രാജി ആവശ്യം മുഖ്യമന്ത്രി തള്ളിയതോടെയാണ് പ്രതിപക്ഷം സഭാ നടപടികള്‍ ബഹിഷ്കരിച്ചത്.

 

നിഷേധാത്മക നിലപാടാണ് മുഖ്യമന്ത്രിക്കെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.

 

ചോദ്യോത്തര വേള ആരംഭിച്ചപ്പോൾ തന്നെ പ്രതിപക്ഷം വിഷയം ഉന്നയിക്കുകയായിരുന്നു.

 

തുടർന്നാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. മുദ്രാവാക്യം മുഴക്കിയാണ് പ്രതിപക്ഷം സഭ നടപടികൾ ബഹിഷ്കരിച്ചത്.

 

മുഖ്യമന്ത്രി സുപ്രീംകോടതി വിധിയെ വെല്ലുവിളിക്കുന്നുവെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പടുത്തി.

 

OTHER SECTIONS