By Web Desk.28 11 2020
തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ ചോദ്യം ചെയ്യാൻ ഇഡി നീക്കങ്ങൾ ആരംഭിച്ചതോടെ മുഖ്യമന്ത്രിയുടെ സ്വരവും, ഭാവവും മാറുകയാണെന്നും ചെന്നിത്തല പരിഹസിച്ചു. മുഖ്യമന്ത്രിക്ക് ഒന്നും മറയ്ക്കാനില്ലെങ്കില്‍ എന്തിനാണ് അന്വേഷണത്തെ ഭയപ്പെടുന്നത്.
തുടക്കം മുതല്‍ ഈ കേസില്‍ മുഖ്യമന്ത്രി പച്ചക്കള്ളമാണ് പറഞ്ഞു കൊണ്ടിരിക്കുന്നതെന്നും ചെന്നിത്തല തുറന്നടിച്ചു. മുഖ്യമന്ത്രിയും അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും ഉൾപ്പെടെയുള്ളവർ സ്വർണക്കടത്ത് കേസിൽ ഉൾപ്പെട്ടിരിക്കുന്നുവെന്ന് തെളിഞ്ഞിരിക്കുന്ന സന്ദര്‍ഭമാണിതെന്നും ചെന്നിത്തല പറഞ്ഞു. അസാധാരണമായ സാഹചര്യമാണ് കേരളത്തില്‍ രൂപപ്പെട്ടിരിക്കുന്നതെന്നും ചെന്നിത്തല വിമർശിച്ചു.