യുവതിയെ പീഡിപ്പിച്ച കേസ്:ഒരു വൈദികൻ കീഴടങ്ങി

By Anju N P.12 Jul, 2018

imran-azhar


കൊച്ചി: കുമ്പസാര രഹസ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ ഒരു വൈദികന്‍ കീഴടങ്ങി. രണ്ടാം പ്രതി ഫാ ജോബ് മാത്യുവാണ് കീഴടങ്ങിയത്. കൊല്ലം ഡിവൈഎസ്പി ഓഫീസിലാണ് വൈദികന്‍ കീഴടങ്ങിയത്.

 

കേസിലെ രണ്ടാം പ്രതിയാണ് ഫാ.ജോബ് മാത്യു. പ്രതികളായ കോഴഞ്ചേരി തെക്കേമല മണ്ണില്‍ ഫാ. ജോണ്‍സണ്‍ വി. മാത്യു, ദില്ലി ഭദ്രാസനത്തിലെ ഫാ. ജെയ്സ് കെ ജോര്‍ജ്, ഫാ. സോണി വര്‍ഗീസ്, ഫാ. ജോബ് മാത്യു എന്നിവര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി കഴിഞ്ഞദിവസം തള്ളിയിരുന്നു.